Saturday, May 24, 2008

കളി അരങ്ങിലെ സുവര്ണ ശോഭ ! തോട്ടം !!!




കല കൈവല്യം ആണ് .കലാ കടാക്ഷം ലഭിക്കുന്നവര് ധന്യരും .പൈതൃകം ആയി സിദ്ധിച്ച കലയ്ക്ക് വേണ്ടി ജീവിതം ഉഴിന്ജ് വെച്ച് ,ആര്ജിത അനുഭവങ്ങളുടെയും സ്വാത സിദ്ധമായ പ്രതിഭാ വിശേഷതിന്റെയും
പിന് വെളിച്ചത്തില് കലയെ പരിപോഷിപ്പിചെടുത്ത വിശ്രുതനായ കഥകളി നടന് ആണ് ശ്രീ തോട്ടം ശങ്കരന് നമ്പൂതിരി.
കലാ ലോകത്തിന്റെ പ്രോജ്വല ദീപ്തി ആയിരുന്ന തോട്ടം ഗുരു ശങ്കരന് നമ്പൂതിരിയുടെ പൌത്രന് ആണ് കലാ കാരന് .വിശ്രുത നര്തകന് ഉദയ ശങ്കരിന്റെയും സിത്താര് മാന്ത്രികന് രവിശന്കരിന്റെയും ഗുരു സ്ഥാനം അലങ്കരിച്ചിരുന്ന മുത്തച്ഛന്റെ മുഖ മുദ്ര ആയിരുന്ന ഏക ലോചനവും ഭിമ പ്രഭാവ വും ദശ ഭാവവും ഒക്കെ ഇന്നു പൌത്രനിലൂടെ പുനര്ജനിക്കുമ്പോള് പുതു തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരു പോലെ അനുഭൂതി ദായകം ആകുന്നു അത് .






പച്ച വേഷത്തിന്റെ സത്വികതയും ,കത്തി വേഷ ത്തിന്റെ തന് പോരിമയും ,സ്ത്രീ വേഷത്തിന്റെ നൈര്മല്യവും
ഒരു പോലെ വഴങ്ങുന്നവയാണ് ശങ്കരന് നമ്പൂതിരിക്ക്..."പരമേശ പാഹി ..."(കിരാതം) യില് കരുണ രസത്തിന്റെ കടല് അലകള് നെയ്യുന്ന ആമുഖം "ഈരേഴു പാരിനും ഈശന് ആയുള്ള ഞാന് "(രാവണ വിജയം) എന്ന് പാടുമ്പോള് വീര്യ ഗുണത്തിന്റെ സകല സീമകളും അളക്കുന്നു....കഥകളിയിലെ ഭാവസ്ഫുരണതിനും അതുല്യഭിനയത്തിനും മകുട ഉദാഹരണം ആണ് ഇദ്ദേഹം .







അഭിനയത്തിന് അതിര് വരമ്പുകള് ഇല്ലെന്നും അത് ദേശ കാല വ്യത്യ സങ്ങള്ക്ക് അതീതം ആണെന്നും കലാകാരന് ഉറച്ചു വിശ്വസിക്കുന്നു .വര് കല കേന്ദ്രമാക്കി ഇദ്ദേഹം അരംഭിച്ചിട്ടുള്ള ഗ്ലോബല് വേദിക് കഥകളി സെന്റര് ഇന്നു വളരെ പ്രസിദ്ധി അര്ജിചിരിക്കുന്നു. കഥകളിയുടെ ചരിത്രത്തില് ആദ്യമായി പച്ച വേഷത്തിനു ഇരുന്നാട്ടം എന്ന അഭിനയ സമ്പ്രദായം കൊണ്ടു വന്നത് ഇദ്ദേഹം ആണ്.നളചരിതം രണ്ടാം ദിവസത്തിലെ ഇദ്ദേഹത്തിന്റെ നളന് ആട്ടം കൊണ്ടും വേഷ ചാതുരി കൊണ്ടും മുന്പന്തിയില് ആണ്......





ഇദ്ദേഹത്തിന്റെ കത്തി വേഷങ്ങളുടെ തിരനോട്ടവും രംഗ കര്മങ്ങളും അതുല്യം തന്നെ....വിജയന്ങളിലെ രാവണന്റെ പത്തുമുഖത് പത്തുഭാഗം ആസ്വാദകര് വളരെ ഇഷ്ടപ്പെടുന്നു...... രംഭ പ്രവേശത്തിലെ രാവണന്
അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വേഷം ആണ് .....പരഭ്രിത മൊഴിയുടെ വിസ്തരിച്ചുള്ള ആട്ടവും തുടര്ന്നുള്ള കൈലാസ ഉദ്ധാരണം പരവതീ വിരഹം എന്നിവ വളരെ അകര്ഷകമാണ്....തോട്ടത്തിന്റെ ഉത്തര സ്വയം വരത്തിലെ ദുര്യോധനന് ഏക ലോചന അഭിനയം കൊണ്ടു സവിശേഷം ആകുന്നു .